PUBLISHING & SUBCULTURE

www.malayalamproject.com
Follow us on facebook
The project aims to explore the nuances of language through a period of approximately 100 years, through examples of the written work of writers, poets and journalists, with the selected subject – narrative of the woman character on print’. read more >


1889 - 1910

Indulekha
jam packed city fuels tempers

Indulekha (1889), O. Chandu Menon
പ്രകൃതം നിസർഗ മധുരമാണെങ്കിലും ഇന്ദുലേഖയുടെ ഹിതത്തിനൊ ഇഷ്ടത്തിനോ വിരോധമായി പറവാൻ ആ വീട്ടിൽ ആർക്കും ശക്തി ഉണ്ടായില്ല. ഇവളുടെ തന്റേടവും നിലയും ആവിധമായിരുന്നു.

Though Indulekha was extremely sweet-tempered, there was no one in the taravad who was powerful enough to voice their opinion against her wishes or desires. Such was her competence and standing in the house.

Mariyamma Naadakam

Drama: Mariyamma Naadakam (1903), Kocheeppan Tharakan
എടാ എന്ധ്യാനി, എന്ധ്യാനിക്കോമട്ടി മഹനെ!
നീയും നിന്റെ പെമ്പിളേം കൂടി എന്നെ ഇപ്പ വാണത്തെക്കെട്ടിപ്പറപ്പിക്കുമെടാ

You impudent jerk! You and your woman are going to put me on a rocket and blast me out of this world.


Bhaskara Menon

Bhaskara Menon (1905), Appan Tamburan
കാളിദാസ മഹാകവി പറഞ്ഞിട്ടുള്ളതു പോലെ ശൃംഗാരജീവിതങ്ങളായ സകല വസ്തുക്കളുടെയും എകോപിച്ചുള്ള സഹായത്താൽ ധാതാവു തന്റെ സകല സൃഷ്ടികളിൽ നിന്നും അപാരമായി അതിവിശിഷ്ടമായിരിക്കുന്ന ഒരു സ്ത്രീരൂപത്തെ മനസ്സിൽ സങ്കല്പിച്ച് ആയതിന്നു ജീവൻ കൊടുത്തതോ എന്നു തോന്നുമെന്നു പറഞ്ഞു.

As what the great poet Kalidasa said – it looks like by combining all his romantic creations, the creator has given form to an extremely precious woman in his mind and that he has given life to this beautiful form.


Kuriyedathu Thathri

Kuriyedathu Thathri (1905), Malayala Manorama
കൊച്ചിയിലെ സ്മാർത്തവിചാരം ൨൭ ന് അവസാനിച്ചു. സാധനം പറഞ്ഞിട്ടുലവരെയെല്ലാം ഭ്രാഷ്ടാക്കി ൩൧ ന് വിധിയും കല്പിച്ചിരിക്കുന്നു. ൩൨ ന് രാവിലത്തെ തീവണ്ടിയിൽ തഹശീൽദാർ മുതലായവരുടെ അകമ്പടിയോടു കൂടി സാധനത്തെ ചാലക്കുടിക്കയച്ചിരിക്കുന്നു.

Smarthavicharam in Kochi ended on 27th. All the people that the 'thing' had accused of have been outcast and sentences passed against them. The 'thing' was taken to Chalakudi accompanied by the Tahasildaar on 31st morning.


Veenapoovu
jam packed city fuels tempers

Veenapoovu (1907), Kumaranasan
ഹാ ! പുഷ്പമേ
അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു
രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിരഅസംശയ-മിന്നു
നിന്റെ - യാഭൂതിയെങ്ങു പുനെരെങ്ങു
കിടപ്പിതോര്‍ത്താല്‍

Behold! Thou, Flower
That reigned radiant
Like a fair queen
To think how you lie
Now, on this earth
Beautiful but inconstant


1911 - 1920

Dharmaraja
jam packed city fuels tempers

Dharmaraja (1913), C. V. Raman PIllai
പെണ്ണരശു നാട്ടിൽ പെണ്‍പട തിന്നു ചത്തു ആണ്‍പട അലന്നു ചത്തു . പിന്നെങ്ങനെ നോവാറുവാര്?

‘In the land ruled by women Womenfolk ate to death
Menfolk begged to death.’How then will things improve?1921 - 1930

P. K. Rosy

P. K. Rosy, C.1928, Cinirama
ആദ്യ നായിക തിരുവനന്തപുരത്തെ പുൽക്കച്ചവടക്കാരി.
The first heroine: a grass-seller from Trivandrum.


Maharani Sethulakshmi Bai

Maharani Sethulakshmi Bai, (1928), Malayala Manorama
ദിവ്യപുരുഷനായ മഹാത്മാഗാന്ധി നമ്മുടെ മഹാറാണി റീജന്റു തിരുമേനിയെ സന്ദർശിച്ചപ്പോൾ തിരുമേനിയെക്കുറിച് ഉണ്ടായ സ്നേഹബഹുമാനങ്ങൾ ഏതുവിധത്തിലുള്ളവ ആയിരുന്നു എന്നുള്ളത് പത്രപ്രസ്താവനകൾ കൊണ്ടും മറ്റും പ്രസിദ്ധമാണല്ലോ.

It is well-known through press reports and such, what manner of affection and respect Mahatma Gandhi had for the Maharani Regent Thirumeni.


Adukkalayilninnu Arangathekku
jam packed city fuels tempers

Adukkalayil Ninnu Arangathekku (1929), V. T. Bhattathirippadu
ഒക്കെകൂടി നല്ല പന്ത്യല്ല, എന്തോ ചിലത്ണ്ട്. കൊടുക്കായിരിക്കോ ? ആവേ നിശ്ശല്ല്യ. എങ്ങ്ടണാവോ ? എന്താണാവോ , അവിടുത്തെക്കഥ ? എത്ര അകലെയ്കാണാവോ ? എന്നോട് മത്സരിക്കാൻ വല്ലോരും ഉണ്ടോ ആവോ അവിടെ ? ഒന്നും രൂപല്ല്യെ. ആ കുഞ്ഞിപ്പെണ്ണിനോട്ന്നെ കുറച്ചുംകൂടി ചോദിച്ചാലോ ? ന്ന്ട്ടെന്താ ? തലേലെഴുത്ത് പോലെ ഒക്കെ വരും.

It’s not all right, something is going on. Will I be given away? Don’t know. And where to? What, I wonder, would be the situation there? Would it be very far? Would I have competition there, perhaps? No idea. Should I ask Kunjipennu more about it? But then again, what for? It all boils down to fate, anyway.1931-1940

Aphante Makal
jam packed city fuels tempers

Aphante Makal (1932), Moothiringodu Bhavathrathan Namboothirippadu
അങ്ങിനെ, ആ രണ്ടു കിഴവന്മാർ, മുറുക്കിച്ചവച്ചു തുപ്പുന്ന കൂട്ടത്തിൽ, തങ്ങളുടെ അന്തപുരങ്ങളിലുള്ള രണ്ട് അഭിനവയൌവനങ്ങളെ പരസ്പരം കൈമാറ്റം ചെയ്യുവാൻ ഉറച്ചു.

Thus, just as they were spitting betel blotches, the two old men decided to marry off the young ones in their households.

Ramanan

Ramanan (1936), Changampuzha
ഇല്ല ഞാനെന്നെ നശിപ്പിക്കയില്ലൊരു
പുല്ലാങ്കുഴലിനുവേണ്ടിയോരിക്കലും
എന്നെ ഞാനാക്കാൻ തപസ്സുചെയ്തീടിനോ-
രെന്നച്ചനമ്മമാരെന്നിഷ്ടടെദേവകൾ;
ഇന്നവർതന്മുന്നിലെൻമാർത്തടത്തിലെ-
ച്ചെന്നിണംകൊണ്ടു കുരുതികൂട്ടില്ല ഞാൻ!
പോവുക, നീജപാലക, ഗായക,
ഭാവിയിലേക്ക് നിന്നോടക്കുഴലുമായ് !
എന്നെ നീ പാടേ മറന്നേക്കൂ, ലോകത്തി-
ലിന്നുമുതൽ നിന്നനുജത്തിയാണു ഞാൻ!
എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപൊലുള്ളോരിജ്ജീവിതം!

No, I will not destroy myself
For the sake of your flute, never
My parents who gave their all
To make me who I am
Are my sacred idols
I will not perform a sacrifice today
Before them,
With the red blood from my breast!
Leave, thou shepherd, singer,
to the future, with your flute!
Forget me fully from this day on
for now on, I am your sister!
Come what may,
I want to enjoy this life as
intoxicating as wine.
1941-1950

Odayil Ninnum

Odayil Ninnum (1942), P. Keshavadev
ഏതു കുറ്റത്തിനും മാപ്പുകൊടുക്കുന്ന ഒരു കോടതിയുണ്ട് - മാതൃഹൃദയം

There is one court where all sins are forgiven – a mother’s heart.

Premalekhanam
jam packed city fuels tempers

Premalekhanam (1942), Vaikkom Muhammad Basheer
"എന്നാൽ എന്നെ പതുക്കെയങ്ങു സ്നേഹിച്ചുകൂടെ?" എന്ന് വിചാരിച്ചുകൊണ്ട്‌ കോട്ടിന്റെ പോക്കറ്റിൽനിന്നു താക്കോൽകൂട്ടങ്ങൾ എടുത്തിട്ട് പ്രേമലേഖനമെടുത്ത് ഹൃദയത്തുടിപ്പോടെ സാറാമ്മയ്ക്ക് കൊടുത്തു. കൊടുക്കുമ്പോൾ കേശവൻ നായരുടെ കൈ ലേശം വിറക്കുകയും ചെയ്തു. സാറാമ്മ എന്ത് പറയും? അവൾ പ്രേമലേഖനം വായിച്ചു ചുരുട്ടിക്കൂട്ടി താഴെക്കെറിഞ്ഞു. "വേറെ വിശേഷങ്ങൾ ഒന്നുമില്ലെല്ലൊ?"

“Couldn’t you just slowly love me?” he thought, fishing out a bunch of keys from his coat pocket, and then the love letter, which he handed over to Saramma with a pounding heart. Keshavan Nair’s hand trembled a bit as he did so. What would she say? Saramma read the letter, crumpled it up, flung it to the ground saying,” Nothing else, I presume?”

Kavyanarthaki
jam packed city fuels tempers

Kavyanarthaki (1946), Changampuzha
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,
കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി
ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി
അഴകൊരുടലാർന്നപോലങ്ങനെ മിന്നി;
മതിമൊഹനശുഭനർതനമാടുന്നയീ മഹിതേ,
മമ മുന്നിൽ നിന്നു നീ മലയാളകവിതേ!

Anklets of gold, they jingled
In radiant beauty, it tinkled
In those lovely eyes lay dreams asleep
On reddish lips a smile lingered deep
Flowing skirts sent slivers of light
Beauty made flesh, shone bright
In throes of delightful dance
you appeared to me,
my beautiful Malayalam verse!

Poothappattu
jam packed city fuels tempers

Poothappattu, (C.1950), Edassery
താഴെവെച്ചാലുറുംബരിചാലോ
തലയിൽവെച്ചാൽ പേനരിചാലോ
തങ്കകുടത്തിനെതാലോലം പാടീട്ടു
തങ്കകട്ടിലിൽപ്പട്ടു വിരിച്ചിട്ടു
തണുതണെപ്പൂന്തുട തട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി

Not placing on the ground
lest ants sting
Not hoisting on the head
lest lice bite
The little darling was gently
Rocked to sleep on silken sheets
and sung a lullaby by Nangeli,
Who then slumbered herself.

1951-1960

Ayisha

Ayisha (C. 1951), Vayalar
ആയിഷയുടെനിക്കാഹുകഴിഞ്ഞവൾ
പോയിരിക്കുകയാണ് നഗരത്തിലെ വീട്ടിൽ
ഞെട്ടി ഞാൻ എട്ടോപത്തോവയസ്സായ
ഒരു കൊച്ചുകുട്ടിയെ വിവാഹത്തിൻ ചരടിൽ കോർത്തു വൃദ്ധൻ.
കണ്ണ്കൾക്കുള്ളിൽകൂടി പറന്നു പൊന്നാശ്ചര്യ ചിന്നങ്ങൾ
എൻ ഭാവന ചിതറിത്തെറിച്ചപോൽ
സംഭവമിതാണ് ഏതൊ വിടനാം പണക്കാരനമ്പതോ
നൂറോ രൂപക്കായിഷ വിൽക്കപ്പെട്ടു

Ayesha was married off
yesterday, she’s gone away; to her new home in town,
to my shock. She, so young,
barely eight or ten but bound
into matrimony, by her ageing father.
astonished, questions rose
in my eyes, all reason
smashed to bits by this:
to some rich man, for 50 or 100
was Ayesha sold off .

Chemmeen
jam packed city fuels tempers

Chemmeen (1956), Thakazhi Shivashankara Pillai
" എന്റെ മൊകാളു ഈന്ന് ഒരു കൊച്ചുപെണ്ണല്ല. നീയൊരു മരക്കാത്തിയായി. ചക്കി തുടർന്നു പറഞ്ഞു, "ഈ പരേന്നു കെടക്കണ കടാലില് എല്ലാമൊണ്ട് മൊകാളേ. എല്ലാം. അങ്ങോട്ടു പോകേണ ആണുങ്ങള് തിരീചു വരേണത് എന്താന്നാ നീരീചതു? കരെക്കു പെണ്ണുങ്ങ നെറീം മൊറേമായിട്ടിരുന്നിട്ടാ. അല്ലേല് വള്ളാതോടെ ചുഴിയങ്ങാ പിടിച്ച് വിഴുങ്ങും. കടാലീപ്പോണോന്റെ ജീവാൻ കരേലിരിക്കണ പെണ്ണിന്റെ കൈയ്യിലാ."

“My child, you’re not a little girl anymore. You’ve become a woman now.” Chakki continued: “This wide, wide sea has everything, child. Everything. How do you think the menfolk who go to sea come back safe? Their woman back on shore stay faithful and true, that’s how. If not, the sea will swallow them up, boats and all. A fisherman’s life is in the hands of his woman.”

Oru Vazhiyum Kure Nizhalukalum
jam packed city fuels tempers

Oru Vazhiyum Kure Nizhalukalum (1959), Rajalakshmi
ഹൃദയതിനേല്കുന്ന ആദ്യത്തെ മുറിവ്. കണ്ടത് പലതും മനസിലാവാറില്ല. വേണമെന്ന് തോന്നുന്ന പലതും കിട്ടാറില്ല. എന്നാലും കിട്ടിയത് നഷ്ടപ്പെടുന്ന അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ദുഃഖം എന്താണെന്നു ബോധപൂർവം അറിയാനുള്ള പ്രായം ആയില്ല. എന്താണ് തോന്നുന്നതെന്ന് മനസ്സിലാക്കാൻ തന്നെ ആയില്ല. കരച്ചിൽ വന്നില്ല. കരയുവാനവൾക്ക് അറിഞ്ഞുകൂടാ.

It was the first wound to be inflicted on her heart. She did not really understand all that she saw, couldn’t get everything that she wanted. Still, she had never had to experience the pain of losing something that belonged to her. She was too young to comprehend sorrow, to even understand her own feelings. She did not cry; she did not know how to cry.

Travancore Sisters
jam packed city fuels tempers

Travancore Sisters by Aleena Sajeev

Narthaki
jam packed city fuels tempers

Narthaki (C.1960) ,Vyloppilli Sreedhara Menon
ഭാവിക്കു താൻ കരുതിവെച്ചതു വിറ്റഴിച്ചു
പൂവിട്ടിതാ രമണിയ രമണീയഭൂവിൽ
ജീവിക്കണം നിമിഷമോന്നിനനേകജന്മം
ഹാ ! വിശ്വമോഹിനി ചിരിച്ചു തരിച്ചുതുള്ളി

Every saving for the morrow spent,
Ha! laughed the seductress
In this world beautiful beyond words
Will I live each moment to the fullest.

1961-1970

Yakshi
jam packed city fuels tempers

Yakshi(1967), Malayattoor Ramakrishnan
മറുപടി പറയുന്നതിനു പകരം, രാഗിണി എന്നെ ചുംബിച്ചു. പിന്നെ ദൃതിയിൽ നടന്നു. എന്തൊരു ചന്തമുള്ള നടത്തം. തറയിൽ ചവുട്ടാതെ ഒഴുകിപ്പോവുകയാണെന്നു തോന്നും.

Instead of replying, Ragini kissed me. And then walked away quickly. What a walk! As though she floated over the ground.


Kallu
jam packed city fuels tempers

Kallu, (1967), Ekalavyan
പക്ഷെ പെണ്ണ്, എല്ലാം സഹിച്ചോളണം. മാനക്കേട്‌, ചീത്തപറച്ചിൽ, എല്ലാം. തൊട്ടിലിൽ നിന്നു തുടങ്ങിയ കരച്ചിൽ, യുവതിയായി, ഭാര്യയായി, അമ്മയായി, അമ്മുമ്മയായി ശവക്കുഴിവരെ തുടരുന്നു.

But woman, she must bear it all loss of face, accusation, everything. The tears that start from the cradle continue to flow into youth, into life as wife, as a mother, as a grandmother, following into the grave.


Ajitha
jam packed city fuels tempers

Ajitha (1968), Manorama
ആറു ദിവസംമുമ്പ് ഇവർ ആക്രമിക്കാൻ പരുപാടിയിട്ട മാനന്തവാടി പോലീസ് സ്റ്റെഷന്റെ ലോക്കപ്പിൽ അമ്മ ശ്രീമതി മന്ദാകിനിയോടൊപ്പം വന്നുപെട്ട ഈ ഇരുപതുകാരിക്ക് ഇപ്പോഴും ഒരു കൂസലുമില്ല.

This twenty-year-old girl – who had landed up in the lock-up of the Manathawadi police station that they had planned to attack 6 days ago seemed totally unfazed.


Amma Malayalam

Amma Malayalam(1970), Kunjunni Master
അമ്പതാറക്ഷരമല്ല
അമ്പതോന്നക്ഷരവുമല്ലെന്റെ മലയാളം
മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ എന്നാ ഒരൊറ്റ അക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം

Not in letters fifty-six
Not even in letters fifty-one
Lies my Malayalam
Not in four letters Ma-la-ya-lam
But in one word Mother
And another Land
Lies my Malayalam.


1971 - 1980

Mrs. K. M. Mathew

Mrs. K. M. Mathew (1975), Vanitha
വനിതാ പ്രധാനമന്ത്രിയും വനിതാ മുഘ്യമന്ത്രിമാരുമുള്ള ഒരു രാജ്യത്തു വനിതകൾ വിഗണിക്കപെടുന്നുവെന്നു പറയാവുന്നതല്ലല്ലോ

It would be inaccurate to claim that women are ignored in a country that has a woman as Prime Minister as well as many women Chief Ministers.

Agnisakshi
jam packed city fuels tempers jam packed city fuels tempers

Agnisakshi (1976), Lalithambika Antharjanam
"ഏട്ടൻ ഇപ്പോഴും അടുതിരിക്കാഞ്ഞിട്ടു എനിക്ക് ദുഃഖമില്ല തങ്കം. ആത്തേമ്മാരുടെ പരിഹാസത്തിലും ദുഃഖമില്ല. വല്ലതും നല്ലത് വായിക്കാൻ കിട്ടിയിരുന്നെങ്കിൽ".

I’m not upset that your brother never spends time with me, Thankam. Nor am I hurt by the ridicule of others. But if only I had something good to read!

Raatrimazha
jam packed city fuels tempers

Raatrimazha, (1977), Sugathakumari
രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിർത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ.

Like a wild young lass
bent over, flinging long tresses
it yearns, laughs, sobs
and murmurs endlessly:
the night rain.

P T Usha
jam packed city fuels tempers

P.T. Usha (1978), Malayala Manorama
കായികലോകത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഒരു കൊടുംകാറ്റുപോലെ പറന്നുയരുകയായിരുന്നു അവൾ അന്നുമുതൽ.

Beginning that day, she stormed to giddying heights in the sporting world.

Paandavapuram
jam packed city fuels tempers

Paandavapuram, (1979), Sethu
എല്ലാം കഴിഞ്ഞിട്ട് എന്റെ ജീവിതം തുലചിട്ടു ഇപ്പോൾ അയാളെ പുകഴ്ത്താനും ആളുകളുണ്ട്. വന്നിരിക്കുന്നു കരക്കാരായ കുറേ വീരന്മാര്. തെറ്റെപ്പോഴും പെണ്ണിന്റെതു തന്നെ.

After all was done - and my life undone - now there are people to praise him. The so called heroes of the neighbourhood. But of course, the fault is always the woman’s.

1981-1990

Acamma Cherian

Acamma Cherian (1981), Malayala Manorama
പീരങ്കിയും നിറതോക്കുകളും ഉപയോഗിച്ച് ആ ജനമുന്നേറ്റം തടയാനുള്ള പട്ടാളത്തിന്റെയും, പോലീസിന്റെയും എല്ലാ നീക്കങ്ങളും നിഷ്ഫലമായി, എല്ലാവിധ ഭീഷണികളെയും ത്രിണവൽഗണിച്ചുകൊണ്ടു ഝാൻസി റാനിയെപ്പൊലെ അക്കാമ്മ ചെറിയാൻ നിലയുറപ്പിച്ചു .

Every attempt by the army and police to stop crowds using canons and loaded guns was rendered useless. Quelling every kind of threat, Acamma Cherian stood her ground like the Rani of Jhansi.

Randamoozham
jam packed city fuels tempers

Randamoozham, (1984), M. T. Vasudevan Nair
ഇല്ല, ദ്രൗപദി ഒന്നും കാണുന്നില്ല. സ്വന്തം കാൽകീഴിൽ മാത്രം നോക്കി നില്കുന്ന ദ്രൗപദി ദ്വാരകയുടെ അന്ത്യം കാണാതിരിക്കാൻ ശ്രദ്ധിക്കുകയായിരുന്നു. മനസ്സ് വിദൂ രഭൂമികളിൽ മേയാൻ വിട്ടു നിശ്ചലമായ്‌ നില്കുന്നത് എന്നും ദ്രൌപദിയുടെ പതിവായിരുന്നു.

No, Droupadi is not seeing anything. Having fixed her gaze firmly on the ground beneath, she was wilfully ignoring the dilapidation of Dwaraka. She had always been like this, letting her mind wander elsewhere, while staying still as if nothing had happened.

Bhoomikkoru Charamageetham
jam packed city fuels tempers

Bhoomikkoru Charamageetham (1984), O. N. V
ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി
നീയരുളിയ മുലപ്പാൽ കുടിച്ചവർക്കൊരു ദാഹമുണ്ടായ്:
(ഒടുക്കത്തെ ദാഹം !)
തിരുഹൃദയരക്തം കുടിക്കാൻ !
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ
ചിത്രപടകഞ്ചുകം ചീന്തി,
നിൻ നഗ്നമേനിയിൽ നഖം താഴ്തി,
മുറിവുകളിൽ നിന്നുതിരും ഉതിരമവർ മോന്തി
ആടിത്തിമിർക്കും തിമിർപ്പുകളിലെങ്ങെങ്ങു
മാർത്തലയ്കന്നു മൃതിതാളം

Those whom you nourished
At your fertile foliage-breasts
Grew thirsty:
(A damned thirst!)
For your heart’s blood!
Ripping the soft mantle cast on you
By your beloved, the sun,
They clawed your naked body
And from raw wounds
Greedily lapped blood
With frenzied steps, they danced on you,
To the bloody tune of death!

Gouriamma

Gouriamma (1987), Malayala Manorama
വെള്ളസാരിയുടെ തുമ്പു വലിച്ചിട്ട് കറുത്ത കണ്ണട ഒന്നുകൂടെ ഉറപ്പിച്ചുവച്ച ശേഷം പുറത്തേക്കു നടക്കുന്നതിനിടയിൽ ഗൌരിയമ്മ തിരിഞ്ഞു നിന്നു. " പിന്നെ, പെണ്ണുങ്ങൾക്ക്‌ മാനം മര്യാദയായി വഴിനടക്കാനും വീട്ടിളിരിക്കാനുമുള്ള സൌകര്യമുണ്ടാക്കും എന്നുകൂടി എഴുതിക്കോ...". ഗൌരിയമ്മ കൊടുംകാറ്റുപോലെ ഇറങ്ങിപ്പോയി.

Smoothening her white sari and fixing her black glasses once again, Gowriamma began to walk out, then paused and said, “Mention this too. That everything will be done for the freedom and safety of women, on the streets, or at home.” And then she stormed out.

Daivathinte Vikruthikal
jam packed city fuels tempers

Daivathinte Vikruthikal (1989), M. Mukundan
രാവിലെ ഉറുമ്പിനെ പോലെ തിരക്കാണ് മന്ദിയമ്മയ്ക്. അഞ്ചു മണിക്കുണർന്നു മഞ്ഞു കൊള്ളാതിരിക്കുവാനായി തലയിൽ ഒരു തോർത്തു ചുറ്റി മുറ്റം അടിച്ചു വാരും. അതോടെയാണ്‌ അവരുടെ ദിവസം ആരംഭിക്കുന്നത്. അവസാനിക്ക ുന്നത് രാത്രി നന്നേ വൈകിയിട്ടായിരിക്കും. വൈകിയെത്തുന്ന കുമാരന് ചോറ് വിളമ്പി കൊടുത്ത്, അയാൾ തിന്നു കഴിഞ്ഞാൽ വിളക്കൂതിക്കെടുത്തി കട്ടിലിൽ ചെന്നു നടു നിവർത്തുമ്പോൾ.

Mandhiyamma was as industrious as an ant in the mornings. Waking before dawn, she swept clean the courtyard with a towel around her head as protection from the dew. And with that, her day begins. Ending well into the night – when she stretches her limbs on bed after feeding the ever-late Kumaran and blowing out the lamps.

Maambazhakkaalam
jam packed city fuels tempers

Maambazhakkaalam (C.1990), P. P. Ramachandran
പറയാനാമോ രുചിഭെദങ്ങൽ
ഈ അച്ഛനും മകളേ
നീയും തമ്മിൽ എത്ര
മാമ്പഴക്കാലമകലം
ശരീരത്തിൽ, മനസ്സിൽ രുചിയിലും
അറിയുന്തോറും നിനക്കെന്നെയും പുളിച്ചിടാം

How do I describe the nuances of taste
To you, my daughter?
Many a mango season separates us.
In terms of
As you realise the flavours of
Mind and body
Perhaps I too may be found
Bitter.

1991-1999

Neermathalam Pootha Kaalam
jam packed city fuels tempers

Neermathalam Pootha Kaalam (1993), Madhavikutty
കുട്ടി ഇനിയത്തെ ജന്മം ഒരാണ്‍കുട്ടിയാവും . പെണ്‍കുട്ടികൾക്ക് ഇഷ്ടമുള്ളതൊന്നും തന്നെ കുട്ടിക്ക് വേണ്ട. കൈയ്യിൽ വള വേണ്ട. കാലിൽ അൽത തേകണ്ട . കണ്ണിൽ കണ്മഷി വേണ്ട. ശരീരം തടിക്കുവാനുള്ള ഭക്ഷണ പധാർധങ്ങളൊന്നും വേണ്ട.

Kid, you’ll be born a boy in your next life. You don’t seem to want anything girls normally crave. No bangles for your wrists. Or altha for your feet. Or kajal for your eyes. Or any food that will make you plump.


Oru Sankeerthanam Pole
jam packed city fuels tempers jam packed city fuels tempers

Oru Sankeerthanam Pole (1993), Perumbadavam Sreedharan
ഒന്നോ രണ്ടോ ദിവസത്തെ പരിചയം മാത്രമുള്ള, തീർത്തും അന്യയായ പെണ്ണിനോട് എന്തൊക്കെയാണ് പറഞ്ഞത്! അത്ര വിശ്വാസം തോന്നിയിട്ടുണ്ടാകും. അതോർത്തപ്പോൾ അന്നയ്ക് മനസ്സിൽ സ്വല്പം അഭിമാനവും തോന്നി. അടുത്ത നിമിഷം അവളുടെ മനസ്സിടിഞ്ഞു. വഴിവക്കിൽവെച്ച് സമയമെന്തായെന്നു ചോദിക്കുന്ന അപരിചിതനോടും ഇതൊക്കെ പറയുമോ? ഇത്ര ഹൃദയം തുറന്നു?

He’d divulged so much to a total stranger, a girl he knew hardly for a couple of days! Maybe I inspire trust in him. Anna swelled with pride at this thought. But the next moment her heart sank. Does he also open up in such detailwith a random passerby?

Arundhathi Roy

Arundhathi Roy (1997), Manorama
അരുന്ധതി റോയുടെ "കൊച്ചുകാര്യങ്ങളുടെ തമ്പുരാൻ" (ദ് ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്‌) ശ്രേഷ്ടമായ ഈ പുരസ്കാരത്തിന് അർഹാമായപ്പോൾ അത് കേരളത്തിനു മുഴുവൻ അഭിമാനിക്കാനുള്ള നേട്ടമായി മാറുന്നു.

That The God of Small Things by Arundhati Roy has been conferred this prestigious prize, is a matter of pride for Kerala as a whole.

Aalaahayude Penmakkal
jam packed city fuels tempers

Aalaahayude Penmakkal (1999), Sarah Joseph
മ്മടെ ചേട്ടൻ ചേടത്ത്യാരെ നോക്കാണ്ട് നാടുവിട്ട കാര്യാ പറയാ നോനൂന്യാ തല്ലാ . അതണ് ലാസറിന്റെ പണി. അവന്റെ പെങ്ങള് മ്മടെ വീട്ടിൽ കിടന്ന് കണ്ണീര് കുടിക്കണില്ലെന്ന് ? അപ്പൊ മ്മടെ ക് ടാവ് അവന്റെ കെടന്ന് കണ്ണീര് കുടിക്കെണംന്ന്

Nonu gets beaten up saying how here our brother left home leaving his wife behind. That’s Lasar’s job. He says, his sister is drowning in a sea of sorrow at our place. So then one of our girls should suffer at his house too.
a qanda site